Friday, May 21, 2010

കണ്ണുകള്‍ ചേര്‍ത്ത് കാഴ്ചകള്‍ പകുക്കാം
ശ്വാസം ചേര്‍ത്ത് ജീവനമേകാം
ദൂരെ വെയില്‍ വിളിയ്ക്കുന്നു മേഘമാകാന്‍ നേരമായി

Thursday, May 20, 2010

ചിതലെടുത്ത ചില ജന്മങ്ങള്‍ ഇങ്ങനെയാണ്
ശത്രുവായും മിത്രമായും ആരും ഇടം തരാത്തവര്‍
ഞരമ്പ് ഉണങ്ങിയ  പാടങ്ങള്‍ക്കരികെ
നാമ്പ് കരിഞ്ഞ നെല്ചെടികള്‍ക്ക്  മീതെ
ഒരു ഉണക്കമരം പ്രാര്‍ത്ഥനയോടെ ........
ആജ്ഞാരവീന്ദ്രന്‍
പുനര്‍ജ്ജനിയുടെ  തീരങ്ങളില്‍നിന്ന്
വെയില്‍ വിളിയ്ക്കുന്നു
"മേഘമാകാന്‍ നേരമായി"
അവള്‍ മുകില്‍പ്പക്ഷികളെ
കണ്ണുകളിലോളിപ്പിച്ചു  കരയാതിരുന്നവള്‍
അവളുടെ കണ്ണീര്‍ വറ്റിപ്പെയ്ത
എത്ര എത്ര മഴക്കാലങ്ങള്‍